പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കോ​ഴ​ഞ്ചേ​രി കാ​രം​വേ​ലി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നംനി​ർ​വ​ഹി​ച്ചു.

ഭാ​ഷ​യും സാ​ഹി​ത്യ​വാ​സ​ന​യും പ​രി​പോ​ഷി​പ്പി​ക്കു​ന്ന മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷ​മാ​ണ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ബാ​ല​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ വ​നി​താ ശി​ശു വി​ക​സ​ന​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും വീ​ണാജോർജ് ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നെ​ത്തി​യ കു​ട്ടി​ക​ളു​ടെ ചി​ത്രം പ​തി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റും എ​ല്‍​എ​സ്എ​സ് വി​ജ​യി​ക​ള്‍​ക്കു​ള്ള മൊ​മെ​ന്‍റോ വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

ഉ​ജ്ജ്വ​ല ബാ​ല്യം ജേ​താ​ക്ക​ളാ​യ ന​ന്ദ​ന നാ​യ​ര്‍, ഹ​നാ​ന്‍ റേ​ച്ച​ല്‍ പ്ര​മോ​ദ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി. ​ആ​ർ. അ​നി​ല, എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റെ​നി ആ​ന്‍റ​ണി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ഗ​ങ്ങ​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.