റാ​ന്നി: കു​ട്ടി​ക​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഹെ​ല​ൻ കെ​ല്ല​റു​ടെ​യും ​മ​ലാ​ല​യു​ടെ​യും ആ​ത്മ​ക​ഥ​ക​ൾ പു​സ്ത​ക​ത്താ​ളു​ക​ൾ​പോ​ലെ സ്ക്രീ​നി​ൽ വി​ട​ർ​ന്ന​പ്പോ​ൾ കീ​ർ​ത്ത​ന​യ്ക്കും കൂ​ട്ടു​കാ​ർ​ക്കും വി​സ്മ​യം.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 12.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റാ​ന്നി എം​എ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് വാ​യ​ന ന​വ്യാ​നു​ഭ​വ​മാ​യ​ത്.

ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം മു​ത​ൽ ഷേ​ക്സ്പി​യ​ർ കൃ​തി​ക​ൾ വ​രെ​യു​ള്ള ആ​റാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ വാ​യ​ന​യു​ടെ പു​തു​വ​ഴി​ക​ൾ തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പു​സ്ത​ക ര​ച​ന​യി​ൽ അ​ഭി​രു​ചി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഴു​ത്തു​കാ​രാ​കാ​ൻ അ​വ​സ​രം ഒ​രു​ക്കി അ​വ​രു​ടെ ര​ച​ന​ക​ൾ ലൈ​ബ്ര​റി​യി​ലെ ഈ ​പ​ബ്ലി​ഷിം​ഗ് സം​വി​ധാ​നം വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ കെ. ​സി. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. പ്ര​കാ​ശ്, പ്രി​ൻ​സി​പ്പ​ൽ സ്മി​ജു ജേ​ക്ക​ബ്, ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യി ഏ​ബ്ര​ഹാം, മു​ൻ പ്രി​ൻ​സി​പ്പ​ൽ ടീ​ന ഏ​ബ്ര​ഹാം, ജോ​ജോ കോ​വൂ​ർ, ര​വി കു​ന്ന​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.