പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി​ക​ളേ തു​ട​ർ​ന്ന് ജി​ല്ല​യി​ല്‍ 19 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 607 പേ​ർ. 195 കു​ടും​ബ​ങ്ങ​ളി​ലെ 237 പു​രു​ഷ​ന്‍​മാ​രും 250 സ്ത്രീ​ക​ളും 120 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്.

തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ക്യാ​മ്പു​ക​ള്‍. 17 ക്യാ​മ്പു​ക​ളി​ലാ​യി 182 കു​ടും​ബ​ങ്ങ​ളി​ലെ 569 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്.

കോ​ഴ​ഞ്ചേ​രി, അ​ടൂ​ര്‍ താ​ലൂ​ക്കു​ക​ളി​ല്‍ ഓ​രോ ക്യാ​മ്പു​ക​ളു​ണ്ട്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ വ​ല്ല​ന എ​സ്എ​ന്‍​ഡി​പി യു​പി​എ​സി​ല്‍ 10 കു​ടും​ബ​ങ്ങ​ളി​ലെ 29 പേ​രും അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ പ​ന്ത​ളം മു​ടി​യൂ​ര്‍​ക്കോ​ണം എം​ടി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങളിൽ ഒ​മ്പ​ത് പേ​രു​മാ​ണു​ള്ള​ത്.