നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു
1564727
Wednesday, June 4, 2025 3:59 AM IST
അടൂർ: നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. അടൂർ പള്ളിക്കൽ മറ്റാന്റയ്യത്ത് രാധാമണിയമ്മയാണ് (78) മരിച്ചത്. ഇന്നലെ രാവിലെ 11ന് ആനയടി- കൂടൽ റോഡിൽ മേക്കുന്നുമുകൾ പാലത്തിലായിരുന്നു അപകടം.
ആനയടി ഭാഗത്തു നിന്നും പഴകുളത്തേക്ക് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ പിക്കപ്പ് നിയന്ത്രണം വിട്ട് ആദ്യം പാലത്തിന്റെ തൂണിൽ ഇടിച്ചു.
തുടർന്ന് മുമ്പോട്ടു നീങ്ങിയ പിക്കപ്പ് നടന്നു പോകുകയായിരുന്ന രാധാമണിയമ്മയെ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭർത്താവ്: പരേതനായ ശിവരാമൻ. മക്കൾ: എം.എസ്. പിള്ള, സുരേഷ് കുമാർ. മരുമക്കൾ: സുപ്രീയ,സീമ. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.