നിരണത്ത് യുഡിഎഫിൽ വീണ്ടും വിള്ളൽ; സ്വതന്ത്രാംഗം എൽഡിഎഫ് പിന്തുണയിൽ പ്രസിഡന്റ്
1564890
Thursday, June 5, 2025 4:11 AM IST
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രാംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ നാലാം വാർഡ് അംഗം അന്നമ്മ ജോർജാണ് പ്രസിഡന്റായത്.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ അലക്സ് പുത്തൂപ്പള്ളി , പതിമൂന്നാം വാർഡ് അംഗം കോൺഗ്രസിലെ ജോളി ജോർജ് , രണ്ടാം വാർഡ് അംഗം എൽഡിഎഫിലെ രവി മുട്ടാണി എന്നിവരുടെ വോട്ടുകൾ അസാധുവായി.
മുൻ പ്രസിഡന്റും കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ടയാളുമായ കെ.പി. പുന്നൂസ് അന്നമ്മ ജോർജിനു വോട്ടു ചെയ്തു. 13 അംഗ ഭരണസമിതിയിൽ ആറു പേരുടെ പിന്തുണയിലാണ് അന്നമ്മ ജോർജ് തെരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോളി ഈപ്പന് നാല് വോട്ടുകൾ ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി.