സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിച്ച് പോലീസ്
1564726
Wednesday, June 4, 2025 3:59 AM IST
പുല്ലാട്: സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പി(എസ് പി ജി)ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള പരാതിപ്പെട്ടിയുടെയും ജില്ലാതല ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെയും ഉദ്ഘാടനം പുല്ലാട് വിവേകാനന്ദ ഹൈസ്കൂളിൽ നടന്നു.
പരാതിപ്പെട്ടിയുടെ ഉദ്ഘാടനം നർക്കോർട്ടിക് സെൽ ഡിവൈഎസ്പി ബി. അനിൽ നിർവഹിച്ചു. ലഹരിക്കെതിരേയുള്ള ബോധവത്കരണ ക്ലാസും അദ്ദേഹം നയിച്ചു. പ്രവേശനോത്സവം ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എസ്പിസി ഗാർഡിയൻ പ്രസിഡന്റ് ജയദേവദാസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ സുധീർ ചന്ദ്രൻ, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത, കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ് കുമാർ, വാർഡ് മെംബർ ലിജോയ് കുന്നപ്പുഴ, പിടിഎ പ്രസിഡന്റ് കെ. ജി രാജേന്ദ്രൻ നായർ, ജി. സുരേഷ് കുമാർ , ബിന്ദു കെ. നായർ എന്നിവർ പ്രസംഗിച്ചു.