പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. 1955ല്‍ ​ബി​രു​ദ പ്രോ​ഗ്രാ​മും 1966ല്‍ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ഭാ​ഗ​വും 1990ല്‍ ​ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ബോ​ട്ട​ണി വി​ഭാ​ഗം മാ​റി. നി​ല​വി​ല്‍ ബി​എ​സ്്‌​സി ബോ​ട്ട​ണി, എം​എ​സ്്‌​സി ബോ​ട്ട​ണി, പി​എ​ച്ച​ഡി പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് സൗ​ക​ര്യ​മു​ണ്ട്. കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​നം, പ​ഴ​വ​ര്‍​ഗ സം​സ്‌​ക​ര​ണം എ​ന്നി​വ​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ളും ന​ല്‍​കും.

ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 11ന് ​മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ.​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഡോ.​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​ഒ​സി കോ​ള​ജു​ക​ളു​ടെ സെ​ക്ര​ട്ട​റി ഡോ.​എം.​ഇ. കു​ര്യാ​ക്കോ​സ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ സി​ന്ധു ജോ​ണ്‍​സ്, പൂ​ര്‍​വ അ​ധ്യാ​പ​ക​ന്‍ പ്ര​ഫ.​ഉ​മ്മ​ന്‍ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ബോ​ട്ട​ണി ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം​റാ​ങ്ക് ജേ​താ​വാ​യ ഭ​ദ്ര കൃ​ഷ്ണ​കു​മാ​ര്‍ നാ​യ​രെ അ​നു​മോ​ദി​ക്കും. ലോ​ഗോ പ്ര​കാ​ശ​നം, 70 ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ വി​ത​ര​ണം, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​നം, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ​വ ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി ഡോ.​ബി​നോ​യ് ടി. ​തോ​മ​സ്, സ​പ്ത​തി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഗോ​കു​ല്‍ ജി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.