ആ​ന്‍റോ ആ​ന്‍റ​ണി കു​ന്പ​നാ​ട് ധ​ർ​മ​ഗി​രി മ​ന്ദി​ര​ത്തി​ൽ
Friday, March 29, 2024 2:56 AM IST
കു​ന്പ​നാ​ട്: പെ​സ​ഹാ​ദി​ന ആ​ശം​സ​ക​ളു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി കു​ന്പ​നാ​ട് ധ​ർ​മ​ഗി​രി മ​ന്ദി​ര​ത്തി​ലെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ​ത്തി​യ ആ​ന്‍റോ ഡ​യ​റ​ക്ട​ർ​ക്കൊ​പ്പം പെ​സ​ഹ അ​പ്പം മു​റി​ച്ച് പ​ങ്കി​ട്ടു. അ​ന്തേ​വാ​സി​ക​ൾ​ക്കും അ​പ്പം ന​ൽ​കി.

കോ​വി​ഡ് കാ​ല​ത്ത് ധ​ർ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ചെ‌​യ്ത പ്രവ​ർ​ത്ത​ന​ങ്ങ​ൾ എം​പി അ​നു​സ്മ​രി​ച്ചു. മ​ന്ദി​ര​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ജെ​റി മാ​ത്യു സാം ​തു​ട​ങ്ങി​യ​വ​ർ ആ​ന്‍റോ ആ​ന്‍റ​ണി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

പെ​സ​ഹാ​യോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ളി​ലും ആ​ന്‍റോ ആ​ന്‍റ​ണി പ​ങ്കെ​ടു​ത്തു. പ്ര​ദേ​ശി​ക ത​ലം ക​ൺ​വ​ൻ​ഷ​നു​ക​ളി​ലും സ്ഥാ​നാ​ർ​ഥി സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.