അ​ച്ച​ടി ജോ​ലി​ക​ൾ കേ​ര​ള​ത്തി​ൽത​ന്നെ ചെ​യ്യ​ണം: അ​സോ​സി​യേ​ഷ​ൻ
Friday, March 29, 2024 2:56 AM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു സം​ബ​ന്ധ​മാ​യ മു​ഴു​വ​ൻ അ​ച്ച​ടി ജോ​ലി​ക​ളും കേ​ര​ള​ത്തി​ലെ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ മൂ​വാ​യി​ര​ത്തി​ൽ​പ​രം അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി വോ​ട്ട​ർ​മാ​രി​ൽ ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ജോ​ലി​യെ​ടു​ക്കു​ന്നു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ അ​ച്ച​ടി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്.

നി​കു​തി​യി​ലും വ​രു​മാ​ന​ത്തി​ലു​മാ​യി കേ​ര​ള​ത്തി​നു നേ​ട്ട​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ എ​ല്ലാ അ​ച്ച​ടി ജോ​ലി​ക​ളും കേ​ര​ള​ത്തി​ൽ ത​ന്നെ ന​ട​ത്താ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ഏ​ബ്ര​ഹാ​മും സെ​ക്ര​ട്ട​റി ഷാ​ജ​ൻ ഏ​ബ്ര​ഹാ​മും ആ​വ​ശ്യ​പ്പെ​ട്ടു.