ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : തെ​ര​ഞ്ഞെ​ടു​പ്പ് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി
Friday, March 29, 2024 2:41 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഗാ​ന്ധി പ്ര​തി​മ​യു​ടെ സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് വ​രെ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

തി​രു​വ​ല്ല​യി​ൽ സ​ബ് ക​ള​ക്ട​ർ സ​ഫ്ന ന​സ​റു​ദ്ദീ​നും കോ​ന്നി, റാ​ന്നി, അ​ടൂ​ർ താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ല​ക്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ കൂ​ടി​യാ​യ ത​ഹ​സി​ൽ​ദാ​ർ​മാ​രും ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.