ഇ​നി വീ​ട്ടി​ല്‍ വോ​ട്ട് .... 85നു ​മു​ക​ളി​ലെ വോ​ട്ട​ർ​മാ​ർ 22,000; ഭി​ന്ന​ശേ​ഷി​ക്കാ​ർ 13,000
Friday, March 29, 2024 2:41 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 85 വ​യ​സി​ന് മു​ക​ളി​ല‌ു​ള്ള മു​തി​ര്‍​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും വീ​ടു​ക​ളി​ല്‍ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു.

അ​സ​ന്നി​ഹി​ത (അ​ബ്സെ​ന്‍റി) വോ​ട്ട​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി 12 ഡി ​അ​പേ​ക്ഷാ ഫോം ​ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 85 വ​യ​സി​നു മു​ക​ളി​ൽ 22,000 വോ​ട്ട​ർ​മാ​രും ഭിന്ന​ശേ​ഷി​ക്കാ​ർ 13,000 പേ​രു​മാ​ണ്.

അ​വ​ശ്യ​സ​ര്‍​വീ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍, 85 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​രെ​യാ​ണ് അ​സ​ന്നി​ഹി​ത വോ​ട്ട​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

12 ഡി ​ഫോ​മി​ല്‍ നി​ര്‍​ദി​ഷ്ട വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു സ​മ​ര്‍​പ്പി​ക്കു​ന്ന​വ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​വ​ര്‍​ക്കു മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് ന​ല്‍​കി​യ​ശേ​ഷം താ​മ​സ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ത​പാ​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.ര​ണ്ടു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​രു മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍, ഒ​രു സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നാ​യി താ​മ​സ​സ്ഥ​ല​ത്ത് എ​ത്തു​ക. പോ​ളിം​ഗ് സം​ഘം എ​ത്തു​മ്പോ​ള്‍ വോ​ട്ട​ര്‍​മാ​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​തി​വ​യ്ക്ക​ണം.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ 12 ഡി ​അ​പേ​ക്ഷാ ഫോ​മി​നൊ​പ്പം അം​ഗീ​കൃ​ത ഡി​സ​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് (40 ശ​ത​മാ​നം) സ​മ​ര്‍​പ്പി​ക്ക​ണം. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​നു​മു​ള​ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും.