സ്ഥാ​നാ​ര്‍​ഥി​ക​ൾക്ക് സ​ഹാ​യിയായി സു​വി​ധ ആ​പ്പ്
Thursday, March 28, 2024 3:56 AM IST
പത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു സ​ഹാ​യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീഷ​ന്‍റെ ‘സു​വി​ധ ആ​പ്പ്'. സു​വി​ധ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും suvidha.eci.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളും അ​നു​മ​തി​ക​ളും രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി വ​ര​ണാ​ധി​കാ​രി​ക്ക് സ​മ​ര്‍​പ്പി​ക്കാം.

നാ​മ​നി​ര്‍​ദേശ പ​ത്രി​ക​ക്കൊ​പ്പം കെ​ട്ടി​വ​യ്‌​ക്കേ​ണ്ട തു​ക ഓ​ണ്‍​ലൈ​നാ​യി അ​ട​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ട്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ട് തു​ട​ങ്ങാം.

നാ​മ​നി​ര്‍​ദേശ പ​ത്രി​ക​ക​ള്‍, സ​ത്യ​വാ​ങ്മൂ​ലം എ​ന്നി​വ പൂ​രി​പ്പി​ച്ച് അ​വ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി, സ​മ​യം എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്ക​ണം. അ​നു​മ​തി ല​ഭി​ക്കു​ന്ന സ​മ​യ​ത്ത് നേ​രി​ല്‍ ഹാ​ജ​രാ​യി ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ച്ച നാ​മ​നി​ര്‍​ദേശ പ​ത്രി​ക​യു​ടെ പ്രി​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ര്‍ മു​ന്‍​പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം.

ഒ​രി​ക്ക​ല്‍ ലോ​ഗി​ന്‍ ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യു​ടെ​യും അ​നു​മ​തി​യു​ടെ​യും നി​ല​വി​ലെ അ​വ​സ്ഥ അ​റി​യാ​ന്‍ സാ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യി​ല്‍ സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും കൊ​ണ്ടു​വ​രാ​നും സു​വി​ധ ആ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ്ലേ​സ്റ്റോ​റി​ല്‍ നി​ന്നും ഐ​ഒ​എ​സി​ല്‍ നി​ന്നും ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.