വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്താ​ന്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കും: തോമസ് ഐസക്
Thursday, March 28, 2024 3:47 AM IST
തി​രു​വ​ല്ല: എം​പി ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നി​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട പാ​ര്‍​ല​മെ​ന്റ് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​തോ​മ​സ് ഐ​സ​ക്. തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല മാ​ക് ഫാ​സ്റ്റ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ത​ന്നെ ജോ​ലി ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ സ്‌​കി​ല്‍ പ​രി​ശീ​ല​ന​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍​കും. ഇ​ത്ത​ര​ത്തി​ല്‍ കൃ​ത്യ​മാ​യ അ​ജ​ൻഡ മു​ന്നോ​ട്ടു​വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ല്‍ എ​ത്തി​യ സ്ഥാ​നാ​ര്‍​ഥി​യെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ച്ച​ക്ക​റി ന​ല്കി​യാ​ണ് വ​ര​വേ​റ്റ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ര്‍​ശി​ക്കു​ന്ന അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍​ക്കു ന​ല്‍​കാ​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി ഏ​റ്റു​വാ​ങ്ങി. കി​ഫ്ബി, ഇഡി യു​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങിയ ചോ​ദ്യ​ങ്ങ​ള്‍ മു​ഖാ​മു​ഖ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ന്ന​യി​ച്ചു. ഇ​ഡി​യെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മ​മാ​യും നേ​രി​ടു​മെ​ന്നും തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ ക​വി​യൂ​രി​ലാണ് പ്ര​ച​ാര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍. അ​ല​ക്‌​സ് ക​ണ്ണ​മ​ല . ഫ്രാ​ന്‍​സി​സ് വി. ​ആ​ന്‍റണി. പ്ര​മോ​ദ് ഇ​ള​മ​ണ്‍. സ​തീ​ശ്കു​മാ​ര്‍, പി.​എ​സ്. ​റെ​ജി തു​ട​ങ്ങി​യ​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക്കൊപ്പം ഉ​ണ്ടാ​യി​രു​ന്നു.

തോ​മ​സ് ഐ​സ​ക് 30നു ​നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കും

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട പാ​ര്‍​ല​മെ​ന്റ് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക് 30 ന് ​നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. രാ​വി​ലെ 9.30 ന് ​ക​ണ്ണ​ന്‍​ക​ര അ​ബാ​ന്‍ ട​വ​റി​നു സ​മീ​പ​ത്തു​നി​ന്നും എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​മാ​യി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ എ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി മു​ഖ്യ വ​ര​ണാ​ധി​കാ​രി ജി​ല്ലാ ക​ള​ക്ട​ര്‍ പ്രേം ​കൃ​ഷ്ണ​ന്‍ മു​ന്‍​പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക​യെ​ന്ന് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ചി​റ്റ​യം ഗോ​പ​കു​മാ​റും സെ​ക്ര​ട്ട​റി​ രാ​ജു ഏ​ബ്ര​ഹാ​മും അ​റി​യി​ച്ചു.