ആ​ന്‍റോ​യു​ടെ വി​ജ​യം കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യം: ജെ​ബി മേ​ത്ത​ര്‍
Thursday, March 28, 2024 3:47 AM IST
പ​ത്ത​നാ​ട്: രാ​ജ്യ​ത്ത് ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തേ​ണ്ട​തും പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​ന്‍റോ ആ​ന്‍റണി വി​ജ​യി​ക്കേ​ണ്ട​തും രാ​ജ്യ​ത്തി​ന്‍റെ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സംസ്ഥാന പ്രസിഡന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി.

പ​ത്ത​നം​തി​ട്ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കാ​നെ​ത്തി​യ ജെ​ബി മേ​ത്ത​ര്‍ പ​ത്ത​നാ​ട്ട് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കു​ നേ​രെ ഇ​ത്ര​യ​ധി​കം അ​തി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്ന​ത് ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. മ​ഹി​ള ഉ​ദ്ധ​രി​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തുപോ​ലും മ​ഹി​ള​ക​ള്‍ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന യാ​ഥാ​ര്‍​ഥ്യം വി​സ്മ​രി​ക്ക​രു​തെ​ന്ന് ജെ​ബി മേ​ത്ത​ര്‍ പ​റ​ഞ്ഞു.

സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റണി​യോ​ടൊ​പ്പ​മാ​ണ് ജെ​ബി മേ​ത്ത​ര്‍ പ​ത്ത​നാ​ട്ട് റോ​ഡ് ‌​ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.