‌കെ​ട്ടി​ടനി​ർ​മാ​ണ അ​നു​മ​തി പ്ലാ​നു​ക​ൾ ത​യാ​റാ​ക്കാ​നും കു​ടും​ബ​ശ്രീ; പ്ര​തി​ഷേ​ധ​വു​മാ​യി ലെ​ൻ​സ് ഫെ​ഡ്
Wednesday, March 27, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെന്‍ററു​ക​ളെ കെ​ട്ടി​ട നി​ര്‍​മാ​ണാ​നു​മ​തി​ക്കു വേ​ണ്ട പ്ലാ​ന്‍ വ​ര​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​നെ​തി​രേ എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ​യും സം​ഘ​ട​ന​യാ​യ ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ൻ​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്).

ലെ​ൻ​സ്ഫെ​ഡ് പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ഇ​ന്ന് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​പ​റ​ഞ്ഞു.

രാ​വി​ലെ 10ന് ​അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭു​ടെ മു​ന​നി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​കു​മാ​ര്‍ ബി​ല്‍​ടെ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജി​ല്ലാ സെ​ക്ര​ട്ട​റി വ​സ​ന്ത ശ്രീ​കു​മാ​ര്‍, സം​സ്ഥാ​ന ജോ​യി​ന്റ് സെ​ക്ര​ട്ട​റി കു​ര്യ​ന്‍ ഫി​ലി​പ്പ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​സു​ധീ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ കു​ഞ്ഞു​മോ​ന്‍ കെ​ങ്കി​രേ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

കു​ടും​ബ​ശ്രീ​യെ ഉ​പ​യോ​ഗി​ച്ച് പ്ലാ​ന്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സം​സ്ഥാ​ന​ത്തെ അ​മ്പതി​നാ​യി​ര​ത്തി​ല​ധി​കം ലൈ​സ​ന്‍​സ്ഡ് സി​വി​ല്‍ എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ​യും തൊ​ഴി​ലി​ന് ഭീ​ഷ​ണി​യാ​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

ലെ​ൻ​സ്ഫെ​ഡ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​ര്യ​ൻ ഫി​ലി​പ്പ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​കു​മാ​ര്‍ , ജി​ല്ലാ സെ​ക്ര​ട്ട​റി വ​സ​ന്ത ശ്രീ​കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ കു​ഞ്ഞു​മോ​ന്‍ കെ​ങ്കി​രേ​ത്ത്, ശ്രീ​വി​ദ്യ സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.