സി-​വി​ജി​ല്‍: 1111 പ​രാ​തി​ക​ള്‍; 1085-നു പ​രി​ഹാ​രം
Wednesday, March 27, 2024 3:11 AM IST
പ​ത്തം​തി​ട്ട: സി-​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ ല​ഭി​ച്ച​ത് 1111 പ​രാ​തി​ക​ള്‍. ഇ​തി​ല്‍ 1085 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു. ശേ​ഷി​ക്കു​ന്ന പ​രാ​തി​ക​ള്‍ ക​ഴ​മ്പി​ല്ലാ​ത്ത​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ പ​തി​ക്ക​ല്‍, പോ​സ്റ്റ​റു​ക​ള്‍, ഫ്‌​ള​ക്‌​സു​ക​ള്‍ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​ത്. കൂ​ടു​ത​ല്‍ പ​രാ​തി​ക​ളും അ​ടൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ്. അ​ടൂ​ര്‍ 555, ആ​റ​ന്മു​ള 318, കോ​ന്നി 103, തി​രു​വ​ല്ല 72, റാ​ന്നി 63 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സി ​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ത​യ്യാ​റാ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​യി 16 മു​ത​ല്‍ ജി​ല്ല​യി​ല്‍ സി-​വി​ജി​ല്‍ ആ​പ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ത​ത്സ​മ​യ ചി​ത്ര​ങ്ങ​ള്‍, ര​ണ്ടു മി​നി​റ്റു വ​രെ ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​ക​ള്‍, ശ​ബ്ദ​രേ​ഖ​ക​ള്‍ എ​ന്നി​ങ്ങ​നെ പ​രാ​തി​യാ​യി സ​മ​ര്‍​പ്പി​ക്കാം.