കാ​ത്തി​രി​പ്പുകേ​ന്ദ്ര​ങ്ങ​ളി​ലെ എം​പി​യു​ടെ പേ​ര് മ​റ​യ്ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ്
Wednesday, March 27, 2024 2:54 AM IST
പ​ത്ത​നം​തി​ട്ട: എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും 4 ജി ​ട​വ​റു​ക​ളി​ലും ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പേ​ര് മ​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് പ​രാ​തി ന​ൽ​കി.

പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച 63 ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും 20 4 ജി ​ട​വ​റു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പേ​ര് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​യ​തി​നാ​ൽ മ​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും​വ​രെ മ​റ​ച്ചു​വ​യ്ക്കാ​ൻ ഉ​ത്ത​ര വി​ട​ണ​മെ​ന്നാ​ണാ​വ​ശ്യം. പേ​രു മ​റ​യ്ക്കാ​ൻ ത​ട​സം ഉ​ണ്ടെ​ങ്കി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ തോ​മ​സ് ഐ​സ​ക്കി​ന്‍റെ പേ​രു​കൂ​ടി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​റ​ന്മു​ള മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​പ​ത്മ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.