പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ൾ, വോ​ട്ടെ​ണ്ണ​ൽ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ
Wednesday, March 27, 2024 2:54 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​വ​ശ്യ​മാ​യ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ- സ്വീ​ക​ര​ണ ന​ട​പ​ടി​ക​ള്‍ ജി​ല്ല​യി​ല്‍ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ക്കും.

നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ത​ര​ണ, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍: കു​റ്റ​പ്പു​ഴ മാ​ര്‍​ത്തോ​മ്മ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ (തി​രു​വ​ല്ല), റാ​ന്ി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് (റാ​ന്നി), മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ (ആ​റ​ന്മു​ള), എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വി​എ​ച്ച്എ​സ്എ​സ് (കോ​ന്നി), അ​ടൂ​ര്‍ ബി​എ​ഡ് സെ​ന്‍റ​ര്‍ (അ​ടൂ​ര്‍).

പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​മാ​ണ്. പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ത​ര​ണ, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ അ​തത് മ​ണ്ഡ​ല പ​രി​ധി​യി​ൽ ത​ന്നെ​യാ​ണ്.