ഖ​ജ​നാ​വ് കാ​ലി​യാ​ക്കി​യ​വ​രെ ജ​നം തി​രി​ച്ച​റി​യും: കു​ഞ്ഞു​കോ​ശി പോ​ൾ
Tuesday, March 26, 2024 12:18 AM IST
തി​രു​വ​ല്ല: കെ​ടു​കാ​ര്യ​സ്ഥ​ത​യും ധൂ​ർ​ത്തും കൊ​ണ്ട് ബ​ജ​നാ​വ് കാ​ലി​യാ​ക്കി​യ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​നു​ള്ള താ​ക്കീ​താ​യി ഈ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​നം കാ​ണു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സീ​നി​യ​ർ സെ​ക്ര​ട്ട​റി കു​ഞ്ഞു​കോ​ശി പോ​ൾ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കു​റ്റൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മാ​നു​സൃ​ത ഉ​ദ്യോ​ഗ നി​യ​മ​ന​ത്തി​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​രാ​ഹാ​രം കി​ട​ന്നും മു​ട്ടി​ലി​ഴ​ഞ്ഞും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പി​ൽ സ​മ​രം ന​ട​ത്തി​യ​പ്പോ​ൾ തി​രി​ഞ്ഞുനോ​ക്കാ​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ തൊ​ഴി​ൽ വാ​ഗ്ദാ​ന​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ജി​നു തൂ​മ്പും​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി, സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, ലാ​ലു തോ​മ​സ്, ഈ​പ്പ​ൻ കു​ര്യ​ൻ, കെ.​എ​സ്. ഏ​ബ്ര​ഹാം, ജോ​സ് തേ​ക്കാ​ട്ടി​ൽ, ഏ​ബ്ര​ഹാം കു​ന്നു​ക​ണ്ട​ത്തി​ൽ, വി.​ആ​ർ. രാ​ജേ​ഷ്, ബി​നു കു​രു​വി​ള, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ, ക​ലാ​ധ​ര​ൻ, പോ​ൾ തോ​മ​സ്, വി​ശാ​ഖ് വെ​ൺ​പാ​ല, സാ​ബു ക​ണ്ണാ​ട്ടി​പു​ഴ, ബി​ന്ദു കു​ഞ്ഞു​മോ​ൻ, സി​ന്ധു ലാ​ൽ, ചെ​റി​യാ​ൻ സി.​ തോ​മ​സ്, രേ​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.