വാ​ട്ട​ര്‍ ഫി​ല്‍​റ്റ​ര്‍ വി​ത​ര​ണം
Tuesday, March 26, 2024 12:18 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ ബോ​ധ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച "ജ​ല​ക​രം 2024' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര​ണം പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​ദൗ​ര്‍​ല​ഭ്യം നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വാ​ട്ട​ര്‍ ഫി​ല്‍​റ്റ​ര്‍ വി​ത​ര​ണം ചെ​യ്തു.

ബോ​ധ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ടര്‍ ഫാ. ​ബി​നീ​ഷ് സൈ​മ​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ബോ​ധ​ന നാ​ച്വറ​ല്‍ റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റിന്‍റെ ഭാ​ഗ​മാ​യി നി​ര​ണം, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ 100 ഹോം​സ്റ്റ​ഡ് വാ​ട്ട​ര്‍ ഫി​ല്‍​റ്റ​റു​ക​ളാ​ണ് ഘ​ട്ടം​ഘ​ട്ട​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ടര്‍ ബ്രീ​ജി​ത്ത് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ല്‍​കി.

നി​ര​ണം സെ​ന്‍റ് ‌ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ.​ ജോ​സ​ഫ് ക​രി​പ്പാ​യി​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ജോ​ളി ജോ​ര്‍​ജ്, ആ​ര്‍​എം കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ സി​ജി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.