വി​ശു​ദ്ധ​വാ​രാ​ച​ര​ണം
Tuesday, March 26, 2024 12:18 AM IST
മാ​രാ​മ​ൺ സെ​ന്‍റ് ജോ​സ​ഫ്
പ​ള്ളി​യി​ൽ

മാ​രാ​മ​ണ്‍: സെ​ന്‍റ് ജോ​സ​ഫ് റോ​മ​ന്‍ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഇ​ന്നു വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ തൈ​ല പ​രി​ക​ര്‍​മ​പൂ​ജ​യ്ക്ക് ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്കേ​തെച്ചേ​രി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 28ന് ​പെ​സ​ഹ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ത്താ​ഴ പൂ​ജ, പാ​ദ​ക്ഷാ​ള ക​ർ​മം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.

29ന് ​ദു​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് കു​രി​ശി​ന്‍റെ വ​ഴി, ഒ​ന്നി​ന് നേ​ര്‍​ച്ച​ക്ക​ഞ്ഞി, മൂ​ന്നി​ന് ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ പ്ര​ധാ​ന തി​രു​ക്ക​ർ​മ​ങ്ങ​ള്‍. ന​ഗ​രി​കാ​ണി​ക്ക​ല്‍. 30 ന് ​വ​ലി​യ​ശ​നി രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന.​ രാ​ത്രി 11ന് ​പു​ത്ത​ന്‍​തീ, തി​രി, ജ​ലം ആ​ശീ​ർ​വാ​ദം, ദൈവ​വ​ച​ന പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്നാ​ന വ്ര​തന​വീ​ക​ര​ണം, സ്‌​തോ​ത്ര​യാ​ക ക​ർ​മം എ​ന്നി​വ ന​ട​ക്കും.

ആ​റ​ന്മു​ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ

ആ​റ​ന്മു​ള: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ​നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ദി​വ്യ​ബ​ലി, ആ​രാ​ധ​ന, കു​മ്പ​സാ​രം. പെ​സ​ഹ​വ്യാ​ഴം വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ​പൂ​ജ, പാ​ദ​ക്ഷാ​ള​ന ക​ര്‍​മം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന.

29ന് ​ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് കു​രി​ശി​ന്‍റെ വ​ഴി തെ​ക്കേ​മ​ല-​കോ​ഴ​ഞ്ചേ​രിവ​ഴി ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ക്കും. മൂ​ന്നി​ന് പീ​ഡാ​സ​ഹ​നാ​നു​സ്മ​ര​ണം, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ ക​ർ​മ, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ന​ഗ​രി​കാ​ണി​ക്ക​ല്‍, മു​ള്‍​മു​ടി നേ​ര്‍​ച്ച.

30ന് ​രാ​ത്രി 11ന് ​പെ​സ​ഹാ​ജാ​ഗ​രം, ദീ​പാ​ര്‍​ച്ച​ന, പെ​സ​ഹ​പ്ര​ഘോ​ഷ​ണം, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്നാ​ന ജ​ലാ​ശീ​ര്‍​വാ​ദം, ജ്ഞാ​ന​സ്‌​നാന വ്ര​ത ന​വീ​ക​ര​ണം, ഉ​യ​ര്‍​പ്പ് ദി​വ്യ​ബ​ലി. 31 ന് രാവി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി.

ചു​ങ്ക​പ്പാ​റ പള്ളിയിൽ

ചു​ങ്ക​പ്പാ​റ: സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​സ​ഹാ വ്യാ​ഴം തി​രു​ക്ക​ർ​മ​ങ്ങ​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കും.ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച് സ്ലീ​വാ​പാ​ത​യും നേ​ർ​ച്ചക്ക​ഞ്ഞി​യോ​ടുംകൂ​ടെ സ​മാ​പി​ക്കും. ദുഃ​ഖ​ശ​നി രാ​വി​ലെ 6.45ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും. രാ​ത്രി 8.30ന് ​ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും. വി​കാ​രി ഫാ.​ തോ​മ​സ് പ​യ്യം​പ​ള്ളി കാ​ർ​മി​ക​നാ​കും.

നി​ർ​മ​ല​പു​രം പ​ള്ളി​യി​ൽ

നി​ർ​മ​ല​പു​രം: സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം നാ​ളെ രാ​വി​ലെ മു​ത​ൽ ഉ​ണ്ടാ​കും.
സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹ വ്യാ​ഴം തി​രു​ക്ക​ർ​മ​ങ്ങ​ൾ വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ക്കും.

ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ആ​രം​ഭി​ച്ച് സ്ലീ​വാപാ​ത​യോ​ടെ സ​മാ​പി​ക്കും. ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ പു​ല​ർ​ച്ചെ 2.45ന് ​ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വെ​ട്ടി​ക്ക​ൽ​പു​ര​യി​ടം
പ​ള്ളി​യി​ൽ

മ​ല്ല​പ്പ​ള്ളി: വാ​യ്പൂ​ര് വെ​ട്ടി​ക്ക​ൽ​പ്പു​ര​യി​ടം ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. പെ​സ​ഹാ വ്യാ​ഴാ​ഴ്ച കാ​ൽക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദുഃ​ഖ വെ​ള്ളി​യാ​ഴ്ച പീ​ഡാ​നു​ഭ​വ ക​ർ​മ​ങ്ങ​ൾ, കു​രി​ശി​​ന്‍റെ വ​ഴി എ​ന്നി​വ​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.