സ്വീ​പ് ലോ​ഗോ ത​യാ​റാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ജി​ല്ലാ ക​ള​ക്‌ടറും
Tuesday, March 26, 2024 12:18 AM IST
തി​രു​വ​ല്ല: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ്വീ​പ് ലോ​ഗോ ത​യാ​റാ​ക്ക​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ക​ള​ക്‌ടറു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​നും പ​ങ്കു​ചേ​ർ​ന്നു. തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ഗോ ഫോ​ർ​മേ​ഷ​ൻ ന​ട​ന്ന​ത്.

സ​മ്മ​തി​ദാ​നാ​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലു​ള്ള പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പു​ഷ്പ​ഗി​രി ഫാ​ർ​മ​സി , ഡെ​ന്‍റ​ൽ , ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത സ്വീ​പ് ലോ​ഗോ ഫോ​ർ​മേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്. "ഞാ​ന്‍ വോ​ട്ട് ചെ​യ്യും' എ​ന്ന സ​ന്ദേ​ശ​മു​ള്ള സെ​ൽ​ഫി കോ​ർ​ണ​റി​ൽനി​ന്ന് സെ​ൽ​ഫി എ​ടു​ത്ത ക​ള​ക്‌ടർ സി​ഗ്‌നേ​ച്ച​ർ വാ​ൾ കാ​മ്പ​യി​നി​ലും പ​ങ്കെ​ടു​ത്തു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്ക​ലും ഫ്ലാ​ഷ്മോ​ബും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

തി​രു​വ​ല്ല സ​ബ് ക​ള​ക്‌ടർ സ​ഫ്ന ന​സ​റു​ദീ​ൻ, പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി പ്രി​ൻ​സി​പ്പ​ൽ ഫാ. ​എ​ബി വ​ട​ക്കും​ത​ല, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. സു​നി​ൽ, പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജ് , ഡെ​ന്‍റ​ൽ കോ​ള​ജ്, ന​ഴ്സിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.