നൂ​റു​മേ​നി സീ​സ​ൺ -2 സ​മ​ർ​പ്പി​ത മ​ത്സ​രം ആ​വേ​ശ​മാ​യി
Sunday, March 24, 2024 10:22 PM IST
ച​ങ്ങ​നാ​ശേ​രി: നൂ​റു​മേ​നി സീ​സ​ൺ -2 മ​ത്സ​ര​ത്തി​ന് ആ​വേ​ശ​മേ​കി സ​മ​ർ​പ്പി​ത മ​ത്സ​രം ന​ട​ത്ത​പ്പെ​ട്ടു. അ​തി​രൂ​പ​ത​യി​ലെ വി​വി​ധ സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളി​ൽ 4 കാ​റ്റ​ഗ​റി​ക​ളി​ലാ​യി വി​വി​ധ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ 150ൽ ​അ​ധി​കം സി​സ്റ്റേ​ഴ്സാ​ണ് നൂ​റു​മേ​നി അ​തി​രൂ​പ​താ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത്.

മോ​ർ​ക്കു​ള​ങ്ങ​ര എ​കെ​എം സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, എ​ൽ​എ​സ്ഡി​പി കോ​ൺ​ഗ്രി​ഗേ​ഷ​ൻ ജ​ന​റാ​ൾ മ​ദ​ർ റോ​സി​ലി, എ​ഫ്സി​സി കോ​ൺ​ഗ്രി​ഗേ​ഷ​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ലി​സ്മേ​രി, എ​കെ​എം സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​സ് മ​രി​യ വാ​ഴ​ക്കു​ളം, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സാ​ങ്റ്റാ മ​രി​യ, ആ​രാ​ധ​നാ സ​ഭാ മു​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ റോ​സ് കു​ന്ന​ത്തു​പു​ര​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നൂ​റു​മേ​നി​യു​ടെ അ​ടു​ത്ത​ഘ​ട്ട മ​ത്സ​രം ഏ​പ്രി​ൽ 14ന് ​ന​ട​ക്കു​ന്ന ഇ​ട​വ​ക ത​ല മ​ത്സ​ര​വും 28ന് ​ന​ട​ക്കു​ന്ന ഫൊ​റോ​നാ​ത​ല മ​ത്സ​ര​വും ആ​ണ്. വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മ​ത്സ​രം മേ​യ് ഒ​ന്പ​തി​ന് കു​റി​ച്ചി മൈ​ന​ർ സെ​മി​നാ​രി​യി​ൽ ന​ട​ക്കും.

സി​സ്റ്റ​ർ ചെ​റു​പു​ഷ്പം എ​സ്എ​ബി​എ​സ്, പ്ര​ഫ. ജോ​സ​ഫ് റ്റി​റ്റോ നേ​ര്യം​പ​റ​മ്പി​ൽ, മ​റി​യം ജോ​ർ​ജ് പൊ​ട്ട​ൻ​കു​ളം, റ്റോ​മി ആ​ന്‍റ​ണി കൈ​ത​ക്ക​ളം, ജെ​ഫി​ൻ പു​ളി​ക്ക​പ്പ​ട​വി​ൽ, അ​ജോ​ഷ് പ​ട​നി​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.