സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കണം: മനുഷ്യാവകാശ കമ്മീഷന്
1246932
Thursday, December 8, 2022 11:14 PM IST
പത്തനംതിട്ട: പുനലൂര്‍ - മൂവാറ്റുപുഴ റോഡു വികസനത്തിന് ഭൂമി വിട്ടുകൊടുത്തയാളിന്റെ അപകടാവസ്ഥയിലുള്ള മുറ്റത്തിന് ആവശ്യമെങ്കില്‍ സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. സ്ഥലം സന്ദര്‍ശിച്ചു നടപടിയെടുക്കാന്‍ കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ക്ക് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്കി.
പിഎം റോഡിന്റെ രണ്ടാം റീച്ചിലെ മണ്ണാരക്കുളഞ്ഞി ഭാഗത്തെ താമസക്കാരനായ സാമുവേല്‍ ചാക്കോ നല്കിയ പരാതിയിലാണ് നടപടി. സ്ഥലം ലാന്‍ഡ് അക്വിസിഷന്‍ നടപടികളുടെ ഭാഗമായി നഷ്ടപരിഹാരം നല്കി ഏറ്റെടുത്തതാണെന്നും നഷ്ടപരിഹാരമായി നല്കിയ തുകയില്‍ സംരക്ഷണഭിത്തിയുടേതു കൂടി ഉള്പ്പെട്ടതാണെന്നുമായിരുന്നു കെഎസ്ടിപിയുടെ വാദം.