വയലാര്‍ അനുസ്മരണം
1601213
Monday, October 20, 2025 3:37 AM IST
പത്തനംതിട്ട: നന്മ സാംസ്കാരിക സമന്വയം ഒരുക്കിയ വയലാര്‍ അനുസ്മരണവും കവിത - ചലച്ചിത്ര ഗാനാലാപന മത്സരവും കവി ശ്രീകൃഷ്ണദാസ് മാത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍ മിനി മറിയം സഖറിയ അധ്യക്ഷത വഹിച്ചു. ഫാ. ലിജോ ടി.ജോസഫ്, എം.വി. ബീന, ജയ പ്രദീപ്, ഷേബ ഡേന സൈമൺ, റെജി മലയാലപ്പുഴ. ഫ്രെഡി ഉമ്മൻ, സുനില്‍കുമാര്‍, ജി. ബെറ്റിന ഗ്രേസ്, ജി.എസ്. വൈഷ്ണവി ജി.എസ്. എന്നിവര്‍ പ്രസംഗിച്ചു.
ഡോ.ശ്രീകാന്ത് കടിയക്കോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ബിനി സാം, റിജോ ജോണ്‍ ശങ്കരത്തിൽ, എം.എം. ജോസഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.