ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഉ​ത്സ​വം ഡി​സം​ബ​ർ ഏ​ഴി​ന്
Sunday, November 27, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഡി​സം​ബ​ര്‍ ഏ​ഴി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പൊ​ങ്കാ​ല​യു​ടെ പ്ര​ധാ​ന ച​ട​ങ്ങാ​യ കാ​ര്‍​ത്തി​ക സ്തം​ഭം ഉ​യ​ര്‍​ത്ത​ല്‍ നാ​ളെ മു​ഖ്യ കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ക്കും.
പൊ​ങ്കാ​ല ദി​വ​സം പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ർ​മാ​ല്യ ദ​ര്‍​ശ​നം, ഇ​ത​ര ക്ഷേ​ത്ര​പൂ​ജ​ക​ളേ തു​ട​ർ​ന്ന് ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്നു മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന ദീ​പം പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്ക​മാ​കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ മു​ന്‍ എം​പി സു​രേ​ഷ്‌​ഗോ​പി പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ​ജി​ചെ​റി​യാ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​തു​താ​യി നി​ർ​മി​ച്ച ആ​ന​ക്കൊ​ട്ടി​ലി​ന്‍റെ സ​മ​ര്‍​പ്പ​ണം അ​ടൂ​ര്‍ ശ്രീ​ശൈ​ലം മ​നോ​ജ് പ​ണി​ക്ക​ര്‍ നി​ർ​വ​ഹി​ക്കും. ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ര്‍​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത് ബി ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി, ര​മേ​ശ് ഇ​ള​മ​ണ്‍ ന​മ്പൂ​തി​രി, ഹ​രി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, ജ​യ​സൂ​ര്യ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ർ‌​മി​ക​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. തു​ട​ര്‍​ന്ന് ദി​വ്യാ​ഭി​ഷേ​ക​വും ഉ​ച്ച​ദീ​പാ​രാ​ധ​ന​യും ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി പി.​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍​ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി മം​ഗ​ളാ​ര​തി സ​മ​ര്‍​പ്പി​ക്കും. പ​ശ്ചി​മ​ബം​ഗാ​ള്‍ ഗ​വ​ർ​ണ​ര്‍ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് കാ​ര്‍​ത്തി​ക സ്തം​ഭ​ത്തി​ല്‍ അ​ഗ്നി പ്രോ​ജ്വ​ലി​പ്പി​ക്കും. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍,
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ര​മേ​ശ് ഇ​ള​മ​ണ്‍ ന​മ്പൂ​തി​രി, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, പി​ആ​ര്‍​ഒ സാ​ജ​ന്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.