രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
1602207
Thursday, October 23, 2025 6:31 AM IST
കൊല്ലം: പോൽ ബ്ലഡ് ടീമും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയും ചേർന്നു ജില്ലയിലെ പോലീസ് സബ്ഡിവിഷനുകളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം സബ്ഡിവിഷനിലെ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ സിറ്റി പോലീസ് കമ്മീഷണർ കിരൻ നാരായണൻ നിർവഹിച്ചു. തുടർന്നു കമ്മീഷണർ രക്തം ദാനം നൽകി.
എസിപി എസ്. ഷെരീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.പ്ലാസ, ആർഎംഒ ഡോ.സ്വാതി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ലാലു സത്യൻ, ഈസ്റ്റ് സിഐ അനിൽ കുമാർ, പോലീസ് അസോസിയേഷൻ ഭാരവാഹികളായ ജിജു സി. നായർ, വിമൽ എന്നിവർ പങ്കെടുത്തു.