കാൊ​ല്ലം: ന​വം​ബ​ർ ആ​റ് മു​ത​ൽ 13 വ​രെ കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന കൊ​ൽ​ക്കൊ​ത്ത ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ‘എ ​പ്ര​ഗ്ന​ന്‍റ് വി​ഡോ' എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം ഇ​ടം നേ​ടി. ഇ​ന്ത്യ​ൻ സി​നി​മ മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ഏ​ക മ​ല​യാ​ള ചി​ത്ര​മാ​യി​രി​ക്കും ഇ​ത്.​

പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജേ​ഷ് തി​ല്ല​ങ്കേ​രി തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കി ഓ​ങ്കാ​റ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം കെ.​ആ​ർ. ഉ​ണ്ണി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ട്വി​ങ്കി​ൾ ജോ​ബി​യാ​ണ് നാ​യി​ക.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ജീ​ഷ് കൃ​ഷ്ണയാണ് നാ​യ​കൻ. ​ ഡോ.​പ്ര​ഹ്ളാ​ദ് വ​ട​ക്കേ​പ്പാ​ട്, വി​നോ​യ് വി​ഷ്ണു വ​ട​ക്കേ​പ്പാ​ട്, കെ.​എ​സ്.​സൗ​മ്യ എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. അ​ഞ്ച് മാ​സം ഗ‌​ർ​ഭി​ണി​യാ​യ സ്ത്രീ ജോ​ലി​ക്കാ​യി ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​രു​ന്ന അ​വ​ഹേ​ള​ന​ങ്ങ​ളുമാണ് ക​ഥ.

ന​വം​ബ​ർ 11ന് ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. കൊ​ൽ​ക്കൊ​ത്ത ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഇ​ക്കു​റി ഒ​രു മ​ല​യാ​ള ചി​ത്രം മാ​ത്ര​മാ​ണു​ള്ള​ത്.