കുന്നിക്കോടും സിപിഐയിൽ കൂട്ട രാജി
1601833
Wednesday, October 22, 2025 6:36 AM IST
കൊല്ലം: പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ കൂട്ടരാജി പരമ്പരകൾ അരങ്ങേറുന്നതോടെ കൊല്ലത്ത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലായി സിപിഐ. കുണ്ടറയ്ക്കും കടയ്ക്കലിനും പിന്നാലെ സിപിഐ ദേശീയ കമ്മിറ്റി അംഗമായ പ്രകാശ് ബാബു വി െ ന്റ തട്ടകമായ കുന്നിക്കോട് ഇന്നലെ കൂട്ടരാജി പ്രഖ്യാപിച്ച് നൂറോളം പേർ സിപിഐ ബന്ധം വേണ്ടെന്നു വെച്ച ു.
രാജി വെച്ചവരുടെ കണക്കുകൾ നോക്കിയാൽ മൂന്നിടത്തായി ആയിരത്തിലേറെ സിപിഐ കുടുംബങ്ങളാണ് പാർട്ടി ബന്ധം അവസാനിപ്പിച്ചിരിക്കുന്നത്. കുന്നിക്കോട് രാജി വെച്ചവർ കോണ്‍ഗ്രസില്‍ ചെക്കേറിയത് ഇടത്
മുന്നണിക്ക് വന്‍തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനാവാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും അടക്കം കുന്നിക്കോടും പാര്‍ട്ടി വിട്ടത്.
രാഷ്ട്രീയമായി ഒരു മുന്നേറ്റവും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഐ എന്നാണ് രാജിവെച്ചവർ അവകാശപ്പെടുന്നത്. കെ.ഇ. ഇസ്മയില്‍ വിഭാഗത്തെ പൂര്‍ണമായും അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചതും തിരിച്ചടിയായി. പാര്‍ട്ടിയില്‍ വിഭാഗീയത ഇപ്പോൾ ഉയരങ്ങളിൽ എത്തിയിരിക്കുകയാണ്.
കാനത്തി െ ന്റ മരണ ശേഷം പാര്‍ട്ടിയില്‍ ഉണ്ടായ അധികാരതര്‍ക്കം തന്നെയാണ് സി പി ഐയില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുള്ളത്.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കവും സിപിഐയെ കൂടുതല്‍ സങ്കീർണത സൃഷ്ടിച്ചു. സി പി ഐ അസി. സെക്രട്ടറിയായിരുന്ന അഡ്വ പ്രകാശ് ബാബുവിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി ഉണ്ടായതും വിഭാഗീയത രൂക്ഷമാക്കിയി ട്ടുണ്ട്.