മടത്തറയിൽ വാൻ മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്
1602204
Thursday, October 23, 2025 6:29 AM IST
കുളത്തൂപ്പുഴ: മടത്തറഭാഗത്ത് നിന്നും കുളത്തൂപ്പുഴയിലേക്ക് കോഴികളുമായി വന്ന ടെന്പോ വാൻ മറിഞ്ഞു. ഇന്നലെ പ ുലർച്ചേ മൈലമൂട് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. ടെന്പോ വാൻ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബാരിക്കേഡ് തകർത്ത് ആറിന്റെ വശത്തേക്ക് മറിയുകയായിരുന്നു.
തൊട്ടടുത്തു കൂടിയാണ് കല്ലടയാർ ഒഴുകുന്നത്. നേരിയ വ്യത്യാസത്തിലാണ് വാഹനം ആറ്റിലെ വെള്ളത്തിൽ പോകാഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ ബിനോയിക്കാണ് പരിക്ക് . ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നമറ്റുള്ളവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് .കുളത്തൂപ്പുഴ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.