കിണറ്റിൽ അക്ഞാത മൃതദേഹം
1601965
Wednesday, October 22, 2025 10:18 PM IST
കുണ്ടറ: കിണറ്റിൽ അക്ഞാത മൃതദേഹം കണ്ടെത്തി.കണ്ണനല്ലൂർ സൗത്ത് കക്കാക്കുന്നു വീട്ടിൽ ഗോപിപിള്ളയുടെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.
തൊട്ടടുത്ത കിണറ്റിൽ നിന്നും ദുർഗന്ധം പരന്നതിനെ തുടർന്നു നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ നാലുദിവസമായി സമീപത്തെ പുരയിടത്തിൽ ഒരു സ്കൂട്ടർഇരിക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചപ്പോൾ മയ്യനാട് ഉള്ള ഒരു സ്ത്രീയുടെ പേരിലാണ് വാഹനമുള്ളത്. ഈ സ്ത്രീയും ഭർത്താവുമായി അകന്നു കഴിയുകയാണ്. കൊട്ടിയം എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.