ശാസ്ത്രമേള; കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം
1602192
Thursday, October 23, 2025 6:19 AM IST
കൊട്ടാരക്കര: സബ് ജില്ലാ ശാസ്ത്രമേളയിൽ സയൻസ്, ഗണിതം, ഐടി എന്നീ മേളകളിൽ സെന്റ്മേരീസ് സ്കൂളിന് എച്ച് എസ് വിഭാഗത്തിൽ ഓവറോൾ കിരീടം.
സീനിയർ അസിസ്റ്റന്റ് ഷാജി മോൻ,ഐടി കോർഡിനേറ്റർ ബിജി മാത്യു, പ്രവർത്തി പരിചയം കോർഡിനേറ്റർ ഷേർലി എന്നിവർ കുട്ടികളോടൊപ്പം ട്രോഫി ഏറ്റുവാങ്ങി.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ല ഓഫീസർ അമൃത , കൊട്ടാരക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു , നെടുവത്തൂർ പഞ്ചായത്ത് മെമ്പർ ആർ. രാജശേഖരൻ പിള്ള , ആനക്കൊട്ടുർ ഗോപകുമാർ എന്നിവർ സന്നിഹിതരായിരുന്നു.