ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന്
1602203
Thursday, October 23, 2025 6:29 AM IST
കൊട്ടാരക്കര: ആശമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി തിരുവനന്തപുരം മേഖല ജനറൽ സെക്രട്ടറി കരമന അജിത് ആവശ്യപ്പെട്ടു. കൊട്ടാരക്കരയിൽ ബിജെപി സോഷ്യൽ ഔട്ട് റീച്ച് ജില്ല ശിൽപ്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.ആർ.അരുൺ അധ്യക്ഷനായിരുന്നു. സംസ്ഥാനകമ്മിറ്റി അംഗം ടി.ആർ.അജിത്കുമാർ,ജില്ലാ ജനറൽസെക്രട്ടറിമാരായ അഡ്വ.വയക്കൽ സോമൻ, ആലഞ്ചേരി ജയചന്ദ്രൻ, വൈസ്പ്രസിഡന്റ് എസ്.ഉമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.