കൊട്ടാരക്കര ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
1602195
Thursday, October 23, 2025 6:19 AM IST
കൊട്ടാരക്കര: കൊട്ടാരക്കര ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ജ്യോതി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു അധ്യക്ഷത വഹിച്ചു.
നെടുവത്തൂർ വാർഡ് മെമ്പർ ആർ. രാജശേഖരൻ പിള്ള , സ്കൂൾ പി ടി എ പ്രസിഡന്റ് അജിത് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ , ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ , പി ടി എ വൈസ് പ്രസിഡന്റ് ബൈജു , അധ്യാപക സംഘടന പ്രതിനിധികളായ അഭിലാഷ് ,ഷാജി മോൻ ,അജു മോഹൻ ,വിശാഖ് എന്നിവർ പ്രസംഗിച്ചു.
നെടുവത്തൂർ ഇവി എച്ച്എസ്എസിലും നെടുവത്തൂർ ഡിവി യൂപി സ്കൂളുകളിലുമായാണ് ശാസ്ത്രോത്സവം നടക്കുന്നത്.