ദേശീയപാതയോരത്ത് സ്ലാബ് തകർന്ന് ലോറി കുടുങ്ങി
1602197
Thursday, October 23, 2025 6:19 AM IST
ചവറ : ദേശീയപാതയോരത്തെ സ്ലാബുകൾ തകർന്നു ലോറി കുടുങ്ങി. കഴിഞ്ഞ ദിവസമാണ് നീണ്ടകര വില്ലേജ് ഓഫീസിനു സമീപം പുതുതായി നിർമിച്ച സ്ലാബ് തകർന്നു വാഹനം അപകടത്തിൽപ്പെട്ടത്.
പിഡബ്ല്യൂഡി ജോലികൾക്കായി കൊണ്ടുവന്ന ചരൽ കയറ്റിയ മിനി ലോറി സ്ലാബിനു മുകളിൽ കയറിയതിനെതുടർന്നാണ് സ്ലാബുകൾ തകർന്നു വാഹനം കുടുങ്ങിയത്.
അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത കുരുക്ക് ഉണ്ടായി. പോലീസെത്തി ഓടക്കുള്ളിൽ കുടുങ്ങിയ വാഹനം ക്രെയിന്റെ സഹായത്തോടെ പുറത്തെടുത്തു .