വിവിധ റോഡുകളുടെ ഉദ്ഘാടനം
1601816
Wednesday, October 22, 2025 6:24 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ ചില്ലിംഗ്പ്ലാന്റ് വാര്‍ഡിലെ വിവിധ റോഡുകളുടെ നിര്‍മാണോദ്ഘാടനം ഉദ്ഘാടനം പി.എസ്. സുപാല്‍ എംഎല്‍എ നിര്‍വഹിച്ചു.
ആലഞ്ചേരി തൊണ്ടിയറ - നെട്ടയം റോഡ്, ആലഞ്ചേരി - ഏല്ലാമുറ്റം റോഡ്, ഏരൂര്‍ വായനശാല റോഡ് തുടങ്ങിയ റോഡുകളുടെ നവീകരണ പ്രവര്‍ത്തികളാണ് ആലഞ്ചേരി ജംഗ്ഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് അധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്നു കോടി 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡുകളുടെ നവീകരണപ്രവർത്തനങ്ങൾ പൂര്‍ത്തീകരിക്കുന്നത്.