പാല് ഉത്പാദനത്തില്‍ സുസ്ഥിര മാതൃകയുണ്ടാക്കും: മന്ത്രി ചിഞ്ചുറാണി
1601834
Wednesday, October 22, 2025 6:36 AM IST
കൊല്ലം: പാല്, മുട്ട, ഇറച്ചി ഉത്പാദനത്തില്‍ സുസ്ഥിരമാതൃക രൂപപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. വിഷന്‍ 2031 സെമിനാര്പരമ്പരയുടെഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ കടയ്ക്കല്‍ ഗാഗോ കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന് 2031 ഓടെ പാല് ഉത്പാദനം 70 ലക്ഷം ലിറ്ററില്‍ നിന്ന് 95 ലക്ഷമായി വര്‍ധിപ്പിക്കുകയും പശുക്കളുടെ ഉത്പാദനക്ഷമത 10.79 ലിറ്ററില്‍ നിന്നു 12 ലിറ്റര്‍ ആക്കുകയുമാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, വൈസ് പ്രസിഡന്റ് ഹരി വി.നായര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് കുമാര്‍ കൃഷ്ണപിള്ള, മിനി സുനില്‍, മില്‍മ ചെയര്മാന് കെ.എസ്. മണി തുടങ്ങിയവര്‍ പങ്കെടുത്തു.