മദ്യദുരന്ത വിമോചന പ്രാർഥനാദിനം ആചരിച്ചു
1602196
Thursday, October 23, 2025 6:19 AM IST
കൊല്ലം: കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനം കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മദ്യദുരന്ത വിമോചന പ്രാർഥനാ ദിനമായി ആചരിച്ചു. മദ്യവും മറ്റ് മാരകമായ ലഹരിവസ്തുക്കളും സൃഷ്ടിക്കുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ ബോധം സൃഷ്ടിക്കുന്നതിനും മരണമടഞ്ഞ സഹോദരങ്ങളെ അനുസ്മരിക്കുന്നതിനുമാണ് ദിനാചരണം സംഘടിപ്പിച്ചത്.
വാടി സെന്റ് ആന്റണീസ് ഇടവകയിൽ നടന്ന ദിനാചരണ പരിപാടി കൊല്ലം രൂപത മിനിസ്ട്രി കോഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വികലമായ മദ്യനയവും അബ്കാരികളും അധികാരികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും മാസപ്പടിയുമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.ജെ.ഡിക്രൂസ്, മദർ സുപ്പീരിയർ സിസ്റ്റർ സൽമ, തോപ്പിൽ സെബാസ്റ്റ്യൻ, എം.ജ്വോഷി, എം.എഫ്. ബർഗ്ലീൻ, എസ്.ജോസ് എന്നിവർ പ്രസംഗിച്ചു.