ഇടപ്പാളയത്ത് നിയന്ത്രണംവിട്ട കാർ ആറ്റിലേക്ക് മറിഞ്ഞു
1601814
Wednesday, October 22, 2025 6:24 AM IST
ഇടപ്പാളയം: കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ആറുമുറികടയ് ക്കു സമീപം തമിഴ്നാട്ടിൽ നിന്നും കൊല്ലത്തേക്കു വന്ന കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റ് തകർത്ത് ആറ്റിലേക്ക് മറിഞ്ഞു. നാട്ടുകാർ യാത്രക്കാരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അപകടനം നടന്നത്.
ആർക്കും സാരമായ പരിക്കില്ല. ആറ്റിൽ ജലനിരപ്പ് കുറവായിരുന്നതുകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. തെന്മല പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.