വികസന സദസ് ഉദ്ഘാടനം ചെയ്തു
1601815
Wednesday, October 22, 2025 6:24 AM IST
അഞ്ചല്‍ : അഞ്ചല്‍ പഞ്ചായത്തിന്റെ വികസന സദസ് സംഘടിപ്പിച്ചു. ജെ ജെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സദസ് പി.എസ്.സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അഞ്ചലിനെ അതിദാരിദ്ര്യവിമുക്ത പഞ്ചായത്തായി ചടങ്ങില്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.നൗഷാദ് അധ്യക്ഷനായി. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സൗജന്യമായി ഭൂമി വിട്ടു നല്കിയവരെയും ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിച്ചു. സെക്രട്ടറി ജി.എസ്. സുനിത പഞ്ചായത്തുതല പദ്ധതികള്‍ അവതരിപ്പിച്ചു.
കരുനാഗപ്പള്ളി: നഗരസഭ വികസനസദസ് നഗരസഭ അങ്കണത്തില്‍ ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. വികസനരേഖയും പ്രകാശനം ചെയ്തു. നഗരസഭ ചെയര്മാന് പടിപ്പുര ലത്തീഫ് അധ്യക്ഷനായിരുന്നു.
ആലപ്പാട് : ആലപ്പാട് വികസനസദസ് റോട്ടറി ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം വസന്ത രമേശ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.ലിജു അധ്യക്ഷനായി.
മയ്യനാട്: പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വികസന സദസ് എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ അധ്യക്ഷയായി.
ചവറ : തേവലക്കര പഞ്ചായത്ത് വികസന സദസ് നടന്നു. മുള്ളിക്കാല ദാറുൽഹുദാ യത്തീംഖാന ഓഡിറ്റോറിയത്തിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.
മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഐ. ഷിഹാബ് എന്നിവർ പ്രസംഗിച്ചു. തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അധ്യക്ഷത വഹിച്ചു.