മലയാളവേദി സാഹിത്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
1483316
Saturday, November 30, 2024 6:09 AM IST
പാരിപ്പള്ളി: നാവായിക്കുളം മലയാള വേദി ഏർപ്പെടുത്തിയ 2024 ലെ സാഹിത്യ പുരസ്്കാരങ്ങൾ പ്രഖ്യാപിച്ചു. രംഗപ്രഭാത് കൊച്ചുനാരായണപിള്ള സ്മൃതി സാഹിത്യ പുരസ്കാരം ഡോ. എം.ജി. ശശിഭൂഷനും, മുത്താന സാംബശിവൻ കവിതാ പുരസ്കാരം ചെറുകഥാകൃത്തും കവിയുമായ രാജുകൃഷ്ണനും അർഹരായി.
അടുത്ത 29 -ന് നാവായിക്കുളം ഗവ. എച്ച്എസിൽ നടക്കുന്ന മലയാള വേദിയുടെ വാർഷിക സമ്മേളനത്തിൽ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജൻ അവാർഡുകൾ സമ്മാനിക്കുമെന്ന് മലയാള വേദി ചെയർമാൻ ഓരനെല്ലൂർ ബാബു അറിയിച്ചു.