മൈലം പഞ്ചായത്ത്: അതിക്രമം കാട്ടിയ ജീവനക്കാരനെതിരേ നടപടിയില്ല
1481707
Sunday, November 24, 2024 6:40 AM IST
കൊട്ടാരക്കര: മൈലം പഞ്ചായത്തിൽ സെക്രട്ടറിക്കും വനിതാ ജീവനക്കാർക്കുമെതിരേ അക്രമാസക്തനാവുകയും അസഭ്യം വിളിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരേ നടപടിയില്ല. വിഇഒ. ഗോകുൽ കൃഷ്ണനെതിരേ പോലീസ് കേസെടുത്തു. തദ്ദേശ വകുപ്പ് ജോ. സെക്രട്ടറി അന്വേഷണം നടത്തുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റും മറ്റു ജീവനക്കാരും ഇയാൾക്കെതിരെ മൊഴി നൽകിയിട്ടും ഭരണപക്ഷത്തെ ചില പ്രമുഖർ സംരക്ഷിക്കുന്നതായി ആരോപണമുണ്ട്.
കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്ത് ഓഫീസിൽ പ്ലാൻ ക്ലർക്കും വനിതാ വിഇഒയും സംസാരിക്കുന്നതിനിടയിൽ ഗോകുൽ കൃഷ്ണൻ ഇടപെട്ട് സംസാരിക്കുകയും അക്രമാസക്തനാവുകയുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്എത്തിയാണ് ഇയാളെ സെക്രട്ടറിയുടെ കാബിനിൽ നിന്നു പുറത്തിറക്കിയത്.