കൊ​ല്ലം: പ്ര​സി​ഡ​ന്‍​സ് ട്രോ​ഫി, ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് വ​ള്ളം​ക​ളി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഡി​സം​ബ​ര്‍ 21 ന് ​ന​ട​ത്തും. ക​ലാ- കാ​യി​ക രം​ഗ​ത്തെ പ്ര​ഗ​ത്ഭ താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് യോ​ഗം ച​ര്‍​ച്ച ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ക്കും.

പ്ര​സി​ഡ​ന്‍​സ് ട്രോ​ഫി പ്ര​ച​ര​ണാ​ര്‍​ഥം വ​ര്‍​ണാ​ഭ​മാ​യ വി​ളം​ബ​ര ജാ​ഥ, ദീ​പ​ശി​ഖാ റാ​ലി, പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ല്‍, സ്മ​ര​ണി​ക പ്ര​കാ​ശ​നം, എ​യ​ര്‍​ഷോ, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ള്‍, ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളി​ല്‍ നി​ന്ന് സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് മു​ഖേ​ന ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, എം. ​മു​കേ​ഷ് എം​എ​ല്‍​എ, മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എ​ഡി​എം നി​ര്‍​മ​ല്‍ കു​മാ​ര്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ​ക്‌​സ്. ഏ​ണ​സ്റ്റ്, ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ജ​ല​മേ​ള സാ​ങ്കേ​തി​ക ക​മ്മി​റ്റി​യം​ഗം ആ​ര്‍.​കെ. കു​റു​പ്പ്, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.