മെഡിസെപ്പ് : ആനുകൂല്യ നിഷേധത്തിൽ പ്രതിഷേധിച്ചു
1481398
Saturday, November 23, 2024 6:36 AM IST
കൊല്ലം: ചന്ദനത്തോപ്പിലെ റിട്ട. ഉദ്യോഗസ്ഥന് മെഡിസെപ്പ് ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എ. റഷീദ്, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ എന്നിവർ പറഞ്ഞു.
പ്രതിവർഷം 6000രൂപ ഇൻഷുറൻസ് പ്രീമിയമായി ഓരോരുത്തരിൽ നിന്ന് നിർബന്ധപൂർവം പിടിച്ചെടുത്ത് ഇൻഷുറൻസ് കമ്പനിക്ക് നൽകുന്ന സർക്കാരും മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ വാഗ്ദാനം നടത്തിയ ഇൻഷുറൻസ് കമ്പനിയും ഈ നടപടിക്ക് മറുപടി പറയേണ്ടതാണ്.
മെഡിസെപ്പ് നിഷേധിക്കപ്പെടുമ്പോൾ പരിഹാരം കാണേണ്ട ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫിസറുമടങ്ങുന്ന അപ്പീൽ സമിതി ഈ വിഷയത്തിൽ സത്വര നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.