ദി ഗ്രേറ്റ് കൊട്ടാരക്കര വാക്കത്തൺ ശ്രദ്ധേയമായി
1481699
Sunday, November 24, 2024 6:37 AM IST
കൊട്ടാരക്കര: ബ്ലൂ റിംഗ് ഫൗണ്ടേഷനും റാഫാ ഹെൽത്ത് ഗ്രൂപ്പും മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് നടത്തിയ ദി ഗ്രേറ്റ് കൊട്ടാരക്കര വാക്കത്തൺ-2024 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രമേഹ മാസാചരണത്തോടനുബന്ധിച്ചാണ് ജീവിതശൈലീ രോഗങ്ങൾക്കെതിരേ ബോധവത്കരണം നടത്തിയത്. ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വർണ ശബളമായ വാക്കത്തൺ റൂറൽ എസ്പി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മേഖലാ പ്രസിഡന്റ് ഡോ. ബിജു നെൽസൺ, ഡോ. മാത്യു ജേക്കബ്, റെജിമോൻ വർഗീസ്, കെ.ജി. അലക്സ്, തോമസ്. പി. മാത്യു, അഡ്വ. സാജൻ കോശി, ഡോ. മേരി മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.
മാർത്തോമാ ജൂബിലി മന്ദിരത്തിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മിയും സിഗ്നേച്ചർ കാമ്പയിൻ ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ഷിബു ശാമുവേലും ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ജോർജ് പണിക്കർ, തങ്കച്ചൻ അഞ്ജനം, ടി.ബി. ബിജു, ജേക്കബ് ജോർജ്, ഏലിയാമ്മ ജോയി, ഡോ. ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
വിവിധ സാംസ്കാരിക, സാമൂഹിക, സന്നദ്ധസംഘടനകൾ, എസ്പിസി,എൻഎസ്എസ്,നഴ്സിംഗ് വിദ്യാർഥികൾ,ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 30 ൽപരം പ്രസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ വാക്കത്തണിൽ പങ്കെടുത്തു. ബോധവത്കരണ ഭാഗമായി ഭാഗമായി വിവിധ കലാപരിപാടികളും റാഫാ മാസ്റ്ററി അക്കാദമിയുടെ മൈമും നടന്നു.