അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിന്റെ 40-ാമത് വാര്‍ഷികം ആഘോഷിച്ചു
1481383
Saturday, November 23, 2024 6:31 AM IST
അഞ്ചല്‍: സെന്റ് ജോണ്‍സ് സ്കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷം മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
സിനിമാതാരം സുധീര്‍ കരമന മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി പോത്തന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാകര്‍ത്തൃ പ്രതിനിധി ഫാ. എ. ലൂക്കോസ്, വിദ്യാര്‍ത്ഥി പ്രതിനിധി ആല്ബിന് ആര്. സാം എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബോവസ് മാത്യു സ്വാഗതം പറഞ്ഞു.
സ്കൂള്‍ വൈസ് ചെയര്മാന് കെ.എം. മാത്യു, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ പി.ടി. ആന്റണി, സ്റ്റാഫ് സെക്രട്ടറി കെ.ബി. ഗീതാകുമാരി, വാര്‍ഷികാഘോഷം ജനറല്‍ കണ്‍വീനര്‍ രാജി ആര്. നാരായണന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.