തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത​ല നാ​ച്ചു​റോ​പ്പ​തി ദി​നാ​ച​ര​ണം ന​ട​ത്തി. രാ​ജ​ധാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ സ​ജി​ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ നാ​ച്ചു​റോ​പ്പ​തി യോ​ഗ ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ല പ്രൊ​ജ​ക്ട്ടു​ക​ളും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഡോ. ​സ​ല​ജ കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ടി.​ഡി ശ്രീ​കു​മാ​ർ, ഇ​ന്ത്യ​ൻ സി​സ്റ്റം ഓ​ഫ് മെ​ഡി​സി​ൻ ഡി​എം​ഒ ഡോ. ​അ​ജി​ത അ​തി​യേ​ട​ത്ത്, ഹോ​മി​യോ​പ്പ​തി ഡി​എം​ഒ ഡോ. ​പ്രി​യ​ദ​ർ​ശി​നി, ഇ​ന്ത്യ​ൻ നാ​ച്യു​റോ​പ്പ​തി ആ​ൻ​ഡ് യോ​ഗ ഗ്രാ​ജു​വേ​റ്റ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ദി​നേ​ശ് ക​ർ​ത്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ. ​എ​സ്.​ആ​ർ. സു​ജി​ത്, ഡോ. ​സോ​ണി​യ അ​നു എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​യി​ച്ചു.