റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
1481706
Sunday, November 24, 2024 6:40 AM IST
അഞ്ചല്‍: റഷ്യയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പാങ്ങോട് വട്ടക്കരിക്കത്തിൽ ബിസ്മി മൻസിലിൽ ഷഹീൻ ജമാലിനെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഏരൂർ പണ്ടാരകോണം സ്വദേശി ആകാശിൽ നിന്ന് മോസ്കോയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിച്ച കേസിലാണ് ഏരൂർ പോലീസ് ഷഹീൻ ജമാലിനെ പിടികൂടിയത്.
ഏരൂര്‍ കൂടാതെ ഇരവിപുരം പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരേ സമാനമായ കേസ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഷഹീനെ ഇരവിപുരം പോലീസാണ് പിടികൂടിയത്.
തുടര്‍ന്നു ഏരൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.