നെ​ടു​മ​ങ്ങാ​ട്: ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് സ്റ്റാ​ഫ്‌ ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 എ കോ​ളജ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് റി​ക്കോ​ർ​ഡ് ബു​ക്കും വി​ദ്യാ​ർ​ഥിനി​ക​ൾ​ക്ക് മെ​ൻ​സ്ട്ര​ൽ ക​പ്പും വി​ത​ര​ണം ചെ​യ്തു. ല​യ​ൺ​സ് ഇന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ബ്ദു​ൾ വ​ഹാ​ബ് ഉദ്ഘാ​ട​നം ചെ​യ്തു .

പി. ര​ഞ്ജി​ത സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ളജ് പ്രി​ൻ​സി​പ്പൽ ലീ​ന മേ​രി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​യ്യ​പ്പ​ൻ മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണ​വും ല​യ​ൺ​സ് ഇ​ന്‍റർ​നാ​ഷ​ണ​ൽ യൂ​ത്ത് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ റി​ക്കോ​ർ​ഡ് ബു​ക്ക്‌ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

ഡോ. ​സു​ജ വി​ദ്യാ​ർ​ഥിനി​ക​ൾ​ക്ക് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് എ​ടു​ത്തു. സി. ഷീ​ന, എൻ. ​സ​ന്തോ​ഷ്‌, ര​ഞ്ജു ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ സ്റ്റാ​ഫ്‌ ക്ല​ബ് സെ​ക്ര​ട്ട​റി നാ​സ​റു​ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.