കൃഷി സമൃദ്ധി മിഷൻ പദ്ധതി : പുതിയ ഫലവൃക്ഷ തൈകൾ നടാം
1465550
Friday, November 1, 2024 2:03 AM IST
ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്ത് പരിധിയിൽ പ്ലാവ്, മാവ് (ഗ്രാഫ്റ്റ് തൈകൾ ) എന്നീ ഫലവൃക്ഷങ്ങൾ പുതിയതായി, കുറഞ്ഞത് 25 സെന്റ്സ്ഥലത്ത് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർക്ക് കൃഷി സമൃദ്ധി മിഷൻ പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. 25 സെന്റ് സ്ഥലത്തിലേക്ക് ഗ്രാഫ്റ്റ് പ്ലാവ് (വിയറ്റ് നാം സൂപ്പർ ഏർലി) 10 എണ്ണവും, 4500 രൂപയുടെ ജൈവ, ജീവാണുവളങ്ങളും ആകെ 6000 വിലവരുന്ന സാധനങ്ങൾ ലഭിക്കും. സബ്സിഡി 3600 രൂപ കഴിഞ്ഞ് ഗുണഭോക്തൃ വിഹിതം 2400 രൂപ അടയ്ക്കണം.
25 സെന്റ് സ്ഥലത്തിലേക്ക് ഗ്രാഫ്റ്റ് മാവ് തൈ 10 എണ്ണത്തിന് 1250 രൂപയും, 4750 രൂപയുടെ ജൈവ, ജീവാണുവളങ്ങളുമാണ് ലഭിക്കുന്നത്. സബ്സിഡി 3600 രൂപയാണ്. കർഷകൻ ഗുണഭോക്തൃ വിഹിതം 2400 രൂപ അടയ്ക്കണം. താല്പര്യമുള്ള കർഷകർ ചാത്തന്നൂർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്.